ഇവിടെ സമ്പാദിച്ച് യുഎസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അതുകൊണ്ട് പഠിക്കുമ്പോൾ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു.
അവിടെ കഫേകൾ പോയി പാടി. അങ്ങനെ കുറച്ച് പൈസ ടിപ്സ് ആയി ലഭിച്ചിരുന്നു. അതല്ലാതെയും ജോലികൾ ചെയ്തു. അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ പാത്രം കഴുകി വയ്ക്കുന്ന ജോലി ചെയ്തിട്ടുണ്ട്.
അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് പ്രമോഷൻ കിട്ടി. ഇന്റർവ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും.
നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്സ് മൂന്നര വർഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീർത്തിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട് വലിയ തുകയാണ്. -അഭിരാമി