കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ കഠിനമായി ഉപദ്രവിക്കും, ബിരിയാണിക്കാരനായ കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമിയുടെ ക്രൂരതകള്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുട്ടികളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ അഭിരാമിയുടെ കൂടുതല്‍ ക്രൂരതകളുടെ വിവരങ്ങള്‍ പുറത്തുവരുന്നു. ഭര്‍ത്താവും രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ രമേശിന്റെ ഭാര്യയാണ് കുണ്ട്രത്തൂര്‍ സ്വദേശിനിയായ അഭിരാമി. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

അഭിരാമി ബിരിയാണിക്കടയില്‍ സുന്ദരവുമായി ജോലി ചെയ്തിരുന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവ് ജോലിക്കു പോകുന്ന സമയത്താണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോ കോള്‍ ചെയ്തിരുന്നു. വിഡിയോ കോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മകനേയും അഞ്ചു വയസുള്ള മകളേയും വിഷം കൊടുത്തു കൊലപ്പെടുത്തിയത്. ഭര്‍ത്താവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ കൊലപാതകം നടന്നില്ല. മക്കളെ കൊന്ന ശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ ഒരിക്കല്‍ പോലീസില്‍ പരാതി നല്കിയിരുന്നു. അതേസമയം അഭിരാമിയുടെ ഡബ്മാഷ് വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രജനികാന്ത് കഴിഞ്ഞദിവസം ഭര്‍ത്താവിനെ സന്ദര്‍ശിച്ചിരുന്നു.

Related posts