അമൃത-ബാല വിവാഹവും പിന്നീടുള്ള വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയങ്ങളാണ്. ഇടയ്ക്കിടെ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുകയെന്നത് സോഷ്യല്‍ മീഡിയയുടെ ഒരു ശീലമായിരിക്കുകയാണ്.
അമൃത-ബാല വിഷയത്തില്‍ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വീഡിയോ കോള്‍ വഴി തന്റെ മകളെ കാണാന്‍ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
തനിക്ക് ഇപ്പോള്‍ മകളെ കാണാന്‍ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് അമൃത മറുപടിയുന്നതായിട്ടായിരുന്നു പ്രചരിച്ചത്.
അതേ സമയം നടന്‍ ബാല തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്നും കാണാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ബാലയുടെ ആരോപണം.
അമൃതയുടെ വിശദീകരണങ്ങള്‍ക്ക് പിന്നാലെ മൗനത്തെ ചൂഷണം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരിയും നടിയുമായ അഭിരാമി സന്തോഷ്.
ഉച്ചത്തിലുള്ള സംസാരം ശക്തമാണെന്നും മൗനം തെറ്റാണെന്നും കരുതരുത് എന്ന ഉദ്ധരണി പങ്കുവച്ച് കൊണ്ടാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറച്ചധികം കാലങ്ങളായി ഉണ്ടായ മൗനത്തെ ചൂഷണം ചെയ്യരുതേ. ഒരു സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എന്നുമുണ്ടായിരുന്നു സദാചാരത്തിനും സ്വകാര്യ താല്പര്യങ്ങള്‍ക്കും മുകളിലുള്ള ജാതിമതഭേദമില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍.
ഈ കാലത്തില്‍ വേണ്ടത് തമ്മില്‍ പരിഗണിക്കുന്ന ഒരു മാനസിക അവസ്ഥ ആണ്.
മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍ കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ. നമ്മുടെ വീട്ടിലുമുണ്ട് ലോകമറിയാത്ത തെറ്റിദ്ധരിക്കപ്പെട്ട ഒരായിരം സ്വകാര്യവേദനകള്‍ കടിച്ചുപിടിച്ച അച്ഛന്‍, അമ്മ, സഹോദരി, സഹോദരന്മാര്‍.
അമൃതയുടെയും ബാലയുടെയും മകള്‍ അവന്തിക സുഖമായിരിക്കുന്നു എന്ന് അറിയിച്ച് അഭിരാമി വീഡിയോയും പങ്കുവച്ചിരുന്നു.
അഭിരാമിയുടെയും അമൃതയുടെയും അമ്മയും അവന്തികയുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. തങ്ങളുടെ പാപ്പൂ സുഖമായിരിക്കുന്നു എന്ന് വീഡിയോയിലൂടെ വ്യക്തമാക്കി.
അതേ സമയം ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ പങ്ക് വച്ചുകൊണ്ടാണ് അമൃത രംഗത്ത് എത്തിയത്. ഇന്നലെ രണ്ടു തവണകളായി അദ്ദേഹം വിളിച്ചിരുന്നു.
പ്രചരിച്ചത് ആ ഫോണ്‍കോളിനിടയിലെ ചില ഭാഗങ്ങളാണ്. എനിക്ക് കോവിഡ് പോസിറ്റീവായതിനാല്‍ ഞാന്‍ മകളുടെ അടുത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു.
ഞാന്‍ പുറത്താണെന്നും, അമ്മയെ വിളിച്ചാല്‍ അവന്തികയെ കിട്ടുമെന്നും അതല്ല ഞാനെത്തിയിട്ട് വിളിച്ചാല്‍ മതിയെങ്കില്‍ അങ്ങനെ ചെയ്യാമെന്നുമായിരുന്നു പറഞ്ഞത്, ഇക്കാര്യം ആണ് വളച്ചൊടിച്ചത് എന്നും അമൃത പറഞ്ഞു.