പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ മി​ക്‌​സി പൊ​ട്ടി​ത്തെ​റി​ച്ചു; ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷി​ന് പ​രി​ക്ക്

കൊച്ചി: പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ മിക്‌സി പൊ​ട്ടി​ത്തെ​റി​ച്ച് ഗാ​യി​ക​യും ന​ടി​യു​മാ​യ അ​ഭി​രാ​മി സു​രേ​ഷി​ന് പ​രി​ക്ക്. മിക്‌സിയു​ടെ ബ്ലേ​ഡ് ക​യ്യി​ൽ കൊ​ണ്ടാ​ണ് അ​ഭി​രാ​മി​ക്ക് പ​രി​ക്കേ​റ്റ​ത്.

ക​യ്യി​ലെ അ​ഞ്ച് വി​ര​ലി​നും പ​രി​ക്കേ​റ്റു. ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് താ​രം പ​രി​ക്ക് പ​റ്റി​യ കാ​ര്യം അ​റി​യി​ച്ച​ത്. മിക്‌സി പൊ​ട്ടി​ത്തെ​റി​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​പ​ക​ടം ന​ട​ന്ന് കു​റ​ച്ചു സ​മ​യ​ത്തേ​ക്ക് ബോ​ധ​മു​ണ്ടാ​യി​ല്ല എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നു പോ​ലും ഓ​ർ​മ​യി​ല്ലെ​ന്ന് താ​രം പ​റ​ഞ്ഞു.

പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​മാ​രാ​ണ് അ​ഭി​രാ​മി സു​രേ​ഷും സ​ഹോ​ദ​രി അ​മൃ​ത സു​രേ​ഷും. താ​ര​ത്തി​നു സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​ണ്ട്.

പാ​ച​ക വീ​ഡി​യോ, യാ​ത്രകൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ത്തി വീ​ഡി​യോ ഇ​ടാ​റു​ള്ള​താ​ണ് അ​ഭി​രാ​മി സു​രേ​ഷ്. ഈ ​അ​പ​ക​ടം കൊ​ണ്ടൊ​ന്നും താ​ൻ പി​ന്തി​രി​ഞ്ഞ് പോ​കി​ല്ലെ​ന്നും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ താ​ൻ തി​രി​കെ എ​ത്തു​മെ​ന്നും അഭിരാമി പ​റ​ഞ്ഞു. ആ​രും പേ​ടി​ക്ക​ണ്ടെ​ന്നും കാ​ര്യ​മാ​യ മു​റി​വ​ല്ലെ​ന്നും താരം കൂ​ട്ടി​ച്ചേ​ർ​ത്തു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment