എന്താണെന്നറിയല്ല, ഇഷ്ടമാണ് ആളുകള്‍ക്കെന്നെ..മോഹന്‍ലാല്‍ പറഞ്ഞ ഒരു ഹിറ്റ് ഡയലോഗാണിത്. ഒരുതരത്തില്‍ പറഞ്ഞാല്‍ അതുപോലെ തന്നെയാണ് ഇപ്പോള്‍ മലയാളികളുടെയും മലയാള ഭാഷയുടെയും മലയാള ഗാനങ്ങളുടെയും കാര്യം. ഇഷ്ടമാണ് ആളുകള്‍ക്ക്. കാരണം മലയാളത്തിലെ ഗാനങ്ങള്‍ ഇന്ന് മലയാളികള്‍ മാത്രമല്ല, കേള്‍ക്കുകയും പാടുകയും ചെയ്യുന്നത്. അതിനൊരുദാഹരണമാണ് ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവയുടെ മലയാള ഗാനാലാപനങ്ങള്‍.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന ഗാനത്തിനുശേഷം ഇപ്പോള്‍ കണികാണും നേരം എന്ന ഗാനവും സിവ പാടിയിരിക്കുന്നു. അതുപോലെ തന്നെ മലയാള സിനിമാഗാനങ്ങളില്‍ നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ ജിമ്മിക്കി കമ്മലിനെ അഭിനന്ദിച്ചുകൊണ്ടുള്ള ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ഏറ്റെടുത്തവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വലിയവരും സ്വദേശികള്‍ മുതല്‍ വിദേശികളും ഉണ്ടായിരുന്നു. ചിത്രമിറങ്ങി മൂന്ന് മാസം പിന്നിടുമ്പോഴും ജിമിക്കി കമ്മല്‍ തീര്‍ത്ത ഓളം കെട്ടടങ്ങുന്നില്ലെന്നതിന് തെളിവാണ് അഭിഷേകിന്റെ ട്വിറ്റര്‍ കമന്റ്. അതിങ്ങനെയായിരുന്നു…’നിലവിലെ അഭിനിവേശം..ജിമിക്കി കമ്മല്‍..കേള്‍ക്കുന്നത് നിര്‍ത്താന്‍ തോന്നുന്നില്ല. മനോഹരം..’. തീര്‍ന്നില്ല, ഗാനത്തിന്റെ ഒഫീഷ്യല്‍ വിഡിയോയും കുറിപ്പിനൊപ്പം അഭിഷേക് പങ്കുവച്ചിട്ടുണ്ട്. പല മലയാളികള്‍ക്കും ഇപ്പോഴൊരു സംശയം, ഇത്ര ഭംഗിയുണ്ടായിരുന്നോ മലയാള ഗാനങ്ങള്‍ക്ക്?
Current obsession:
Jimikki kammal.
Can’t stop listening to it!!
Awesomeness. #jimikki #newfav #gottagetupandancehttps://t.co/IZoo2qiLci— Abhishek Bachchan (@juniorbachchan) December 1, 2017
https://youtu.be/3YFpB4eGC1g