നിങ്ങള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല ! ഇങ്ങനെ കമന്റ് ചെയ്തയാളുടെ വായടപ്പിക്കുന്ന മറുപടിയുമായി അഭിഷേക് ബച്ചന്‍…

ഇന്ത്യക്കാര്‍ക്ക് ഏറ്റവും അധികം അസൂയ തോന്നുന്ന വ്യക്തികളിലൊരാളാണ് അഭിഷേക് ബച്ചന്‍. ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ എക്കാലത്തെയും പ്രതീകങ്ങളിലൊന്നായ ഐശ്വര്യാ റായി വിവാഹം കഴിച്ചതാണ് ആ അസൂയയ്ക്കു കാരണം.

അഭിഷേക് ഐശ്വര്യയെ വിവാഹം കഴിച്ചതിന്റെ കലിപ്പ് ഇപ്പോഴും തീരാത്ത ആളുകളുണ്ട്. തരം കിട്ടുമ്പോഴൊക്കെ അവര്‍ തങ്ങളുടെ അമര്‍ഷം പുറത്തറിയിക്കാറുമുണ്ട്.

ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ദി ബിഗ് ബുള്ളറ്റിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ ആണ് അഭിഷേകിന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്.

അഭിഷേക് ബച്ചന് വളരെ സുന്ദരിയായ ഭാര്യയാണ് ഉള്ളത്. എന്നാല്‍ അത് അദ്ദേഹം അര്‍ഹിക്കുന്നില്ലെന്ന് ഒരു പ്രേക്ഷകന്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ തന്നെ അവഹേളിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് തക്ക മറുപടിയാണ് അഭിഷേക് നല്‍കുന്നത്.

‘നിങ്ങള്‍ ഒരു കാര്യത്തിലും മികവ് പുലര്‍ത്തുന്ന ആളല്ല. ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയ ഉളളത്. നിങ്ങള്‍ക്ക് സുന്ദരിയായ ഒരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല.’ എന്നായിരുന്നു കമന്റ്

‘ശരി, താങ്കളുടെ അഭിപ്രായത്തിന് നന്ദി. വളരെ ആകാംഷ തോന്നുന്നത് കൊണ്ട് ഒരു കാര്യം ചോദിക്കുകയാണ്. ഈ പോസ്റ്റില്‍ ഒരുപാട് പേരെ ടാഗ് ചെയ്തിരിക്കുന്നതിനാല്‍ നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല.

ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്ക് അറിയാം. ബാക്കിയുള്ളവര്‍ സമാധനത്തോടെ ജീവിക്കുന്നവരാണ്. ഇനി ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും വിവാഹ ബന്ധത്തെ കുറിച്ചും നിങ്ങള്‍ക്ക് അറിയാമായിരിക്കും.’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. ഇതോടെ കമന്റിട്ടയാള്‍ കമന്റ് പിന്‍വലിച്ച് കണ്ടം വഴി ഓടുകയും ചെയ്തു.

Related posts

Leave a Comment