മുമ്പൊരിക്കലും ലഭിക്കാത്ത ആത്മവിശ്വാസം ഐശ്വര്യ എനിക്കു നൽകി. മിക്ക പുരുഷന്മാരും ഇതിനോടു യോജിക്കുമെന്നു ഞാൻ കരുതുന്നു.
ഞാൻ എന്റെ കുടുംബത്തിലെ കുഞ്ഞായിരുന്നു, എന്റെ സഹോദരി വർഷങ്ങൾക്കു മുൻപു വിവാഹിതയായി, അവളാണ് എന്നെ നന്നായി നോക്കിയിരുന്നത്. ഞാൻ ഒന്നിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല.
എന്നാൽ വിവാഹ ശേഷം ഇതു യാന്ത്രികമായി സംഭവിച്ചു. ഐശ്വര്യയുടെ ഉത്തരവാദിത്തം എനിക്ക് ആയിരിക്കണമെന്ന് ഞാൻ മനസിലാക്കി,
അവളെ സംരക്ഷിക്കുകയും പരിപാലിക്കുകയും വേണമെനിക്ക്. ഓരോ കാര്യങ്ങളും എങ്ങനെ സാധാരണവും യഥാർഥ്യവുമായി നിലനിർത്താമെന്നും ഐശ്വര്യ തന്നെ പഠിപ്പിച്ചിട്ടുണ്ട്.
തങ്ങൾ ഇപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നതിന്റെ കാരണവും ഐശ്വര്യയാണ്.
-അഭിഷേക് ബച്ചൻ