അപരിചിതരുമായി ഇടപെടുമ്പോൾ ചില സാഹചര്യങ്ങളിൽ എനിക്ക് ലജ്ജയും അസ്വസ്ഥതയും അനുഭവപ്പെടും.
റൂം സർവീസ് വിളിക്കാൻ കഴിയാത്തതിനു പുറമെ പ്രമോഷണൽ പരിപാടികൾക്കിടയിൽ ആരും വഴികാട്ടാതെ ഹോട്ടൽ ലോബിയിൽ ഇറങ്ങിച്ചെല്ലാനും മടിയാണ്.
ഞാൻ ഒരിക്കലും കംഫർട്ടില്ലാത്ത ഒരു സെറ്റിൽ പോയിട്ടില്ല. ഒരു നടനെന്ന നിലയിൽ പോസിറ്റീവ് അന്തരീക്ഷമില്ലാതെ ശരിയായി അഭിനയിക്കാൻ കഴിയില്ല.
എനിക്ക് ചില വിചിത്ര സ്വഭാവങ്ങളുണ്ട്. ഞാൻ വെളിയിലാണെങ്കിൽ വൈകുന്നേരം ഭാര്യ എന്നെ വിളിച്ച് നിങ്ങളുടെ ദിവസം എങ്ങനെയുണ്ട്? എന്ന് ചോദിക്കും.
പിന്നെ ഭക്ഷണം കഴിച്ചോ എന്ന് തിരക്കും. റൂം സർവീസിൽ വിളിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാനെന്ന് അറിയാവുന്നതിനാൽ അവൾ തന്നെ മുൻകൈ എടുത്ത് ഭക്ഷണം ഓർഡർ ചെയ്യും.
അല്ലെങ്കിൽ ഞാൻ പട്ടിണി കിടക്കുമെന്ന് അവൾക്കറിയാം. എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന നല്ലൊരു വ്യക്തിയായതുകൊണ്ടാണ് ഐശ്വര്യ അടിപൊളിയാണെന്ന് പറയുന്നത്. -അഭിഷേക് ബച്ചൻ