ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല! താൻ ദിലീപിന്‍റെ വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്ന് അബി

കൊ​ച്ചി: മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുൻപ് ദിലീപ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ വിവാഹത്തിന് താൻ സാക്ഷിയാണെന്നുമുള്ള ചില ചാനലുകളുടെ വാർത്ത തള്ളി നടനും മികിക്രി കലാകാരനുമായ അബി. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. താൻ ഇത്തരമൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും വാർത്ത നൽകിയ ചാനലുകളോട് പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു.

ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം വി​ളി​ച്ചു​വ​രു​ത്തി ത​ന്‍റെ മൊ​ഴി​യെ​ടു​ത്ത​താ​യു​ള്ള വാ​ർ​ത്ത​കളും അബി നിഷേധിച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രും ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ർ​ക്കു മു​ന്നി​ലും മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ബി വ്യക്തമാക്കി.

ദി​ലീ​പി​ന്‍റെ വ്യ​ക്തി ജീ​വി​തം സം​ബ​ന്ധി​ച്ച് അ​റി​യു​ന്ന​തി​നാ​യി പോ​ലീ​സ് അ​ബി​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​താ​യു​ള്ള വാ​ർ​ത്ത​ക​ളാ​യി​രു​ന്നു ഇ​ന്നു രാ​വി​ലെ പു​റ​ത്തു​വ​ന്ന​ത്. മ​ഞ്ജു വാ​ര്യ​രെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു​മു​ന്പ് ദി​ലീ​പ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്തി​രു​വെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് അ​ബി അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യെ​ന്ന ത​ര​ത്തി​ലു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ.

എ​ന്നാ​ൽ ഈ ​വാ​ർ​ത്ത​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ദി​ലീ​പി​നോ​ട് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടുന്നത്.

Related posts