മെല്‍ബണ്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം എബി ഡി വില്യേഴ്സ് ബിഗ് ബാഷ് ലീഗ് ട്വന്റി 20 ക്രിക്കറ്റില്‍നിന്നു പിന്മാറുന്നതായി അറിയിച്ചു.
ബിബിഎലിന്റെ ഈ സീസണില്‍ കളിക്കുന്നതില്‍ ഡി വില്യേഴ്സ് കഴിഞ്ഞ മാസം താത്പര്യമറിയിച്ചിരുന്നു. ഇതോടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനെ സ്വന്തമാക്കാനായി പല ക്ലബ്ബുകളും താത്പര്യമറിയിച്ചു. എന്നാല്‍ ഈ സീസണില്‍ ബിബിഎലിനില്ലെന്ന് ഡി വില്യേഴ്സുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഡി വില്യേഴ്സ് മികച്ച ഫോമിലായിരുന്നു. 13 കളിയില്‍ 442 റണ്‍സാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് അടിച്ചുകൂട്ടിയത്.
ബിഗ് ബാഷിന്റെ ഈ സീസണില്‍ ക്ലബ്ബുകള്‍ക്ക് ആറു വിദേശകളിക്കാരുമായി കരാറിലാകാം. നേരത്തെ നാലു പേര്‍ക്കായിരുന്നു.