കൊച്ചി: മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ സാക്ഷികളുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും കേസ് സംബന്ധമായ രേഖകളും പ്രമുഖ ടെലിഫോണ്‍ കമ്പനികളോട് സൂക്ഷിച്ചു വയ്ക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ പ്രതികൾ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് നിര്‍ദേശം.
അഭിമന്യു കൊലക്കേസ്; സന്ദേശങ്ങളും രേഖകളും സൂക്ഷിക്കാൻ ടെലിഫോണ്‍ കമ്പനികളോട് ഉത്തരവിട്ട് കോടതി
