വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്! ഇനിയും വിമാനം പറത്തണമെന്ന ആഗ്രഹം മാത്രമേയുള്ളൂവെന്ന് രാജ്യത്തിന്റെ അഭിമാന താരം

പാക്കിസ്ഥാന്റെ പിടിയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ നട്ടെല്ലിനും വാരിയെല്ലാനും പരിക്കുള്ളതായി റിപ്പോര്‍ട്ട്. സ്‌കാനിങ്ങിനാലാണ് ഇക്കാര്യം കണ്ടെത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് വര്‍ധമാന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ചാടിയപ്പോഴാണ് പരിക്ക് സംഭവിച്ചതെന്നാണ് നിഗമനം. പാക്കിസ്ഥാന്‍ രഹസ്യ ഉപകരണങ്ങളൊന്നും വര്‍ധമാന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടില്ലെന്നും സ്‌കാനിംഗില്‍ മനസിലായതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (എ.എഫ്.സി.എം.ഇ.) നടത്തിയ വിദഗ്ധ പരിശോധനകളിലാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. വിമാനം ഏറെ ഉയരത്തിലായിരുന്നപ്പോഴാണ് അഭിനന്ദന്‍ വിമാനത്തില്‍ നിന്നും സ്വയം ഇജെക്ട് ചെയ്യുന്നത്. ഈ സമയത്ത് അഭിനന്ദന്‍ വിമാനത്തില്‍ നിന്നും ശക്തമായി എടുത്തെറിയപ്പെടുകയാണ് ഉണ്ടായത്.

പാരഷൂട്ടിന്റെ സഹായത്തോടെയാണ് അഭിനന്ദന്‍ തറയില്‍ എത്തിയതെങ്കിലും എടുത്തെറിയപ്പെട്ടത് നട്ടെല്ലിനു പരിക്ക് സംഭവിക്കാന്‍ കാരണമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കര, നാവിക, വ്യോമ സേനകളിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്കുള്ളതാണ് എ.എഫ്.സി.എം.ഇ.

അതേസമയം, കഴിയുന്നതിലും വേഗം തന്നെ വിമാനം പറത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അഭിനന്ദന്‍ പറഞ്ഞു. മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം, വീണ്ടു വിമാനം പറത്താനുള്ള അഭിനന്ദന്റെ ആഗ്രഹം സാധ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യോമസേന ഉദ്യോഗസ്ഥര്‍ ന്യൂസ് ഏജന്‍സിയോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Related posts