ബംഗളൂരു: വനിതാദിനത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് കർണാടകയിൽനിന്നു പുറത്തുവരുന്നത്. വ്യാപകമായി പെൺഭ്രൂണഹത്യകൾ നടക്കുന്ന ആശുപത്രിയെക്കുറിച്ചുള്ള റിപ്പോർട്ട് സമൂഹമനഃസാക്ഷിയെ ആശങ്കപ്പെടുത്തുന്നതായി.
പെൺഭ്രൂണഹത്യ നടക്കുന്നുവെന്ന പരാതിയിൽ ബംഗളൂരു നെലമംഗലയിലെ ആസാരെ ആശുപത്രി അന്വേഷണം പൂർത്തിയാകുന്നതുവരെ അടച്ചുപൂട്ടിയിരിക്കുകയാണ് പോലീസ്. മൂന്നു വർഷമായി ഇവിടെ അനധികൃത ഗർഭഛിദ്രം നടക്കുന്നുവെന്നാണു റിപ്പോർട്ട്. കർണാടക ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇന്നലെ ആശുപത്രി റെയ്ഡ് ചെയ്യുകയും നിരവധി രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം ലംഘിച്ചും ഗർഭഛിദ്രത്തിന്റെ രേഖകൾ സൂക്ഷിക്കാതെയും മൂന്നു വർഷത്തിനിടെ 74 ഗർഭഛിദ്രങ്ങൾ നടത്തിയെന്നാണ് ആശുപത്രിക്കെതിരേയുള്ള ആരോപണം.
ഭ്രൂണത്തിന്റെ ലിംഗഭേദ നിർണയത്തിനുള്ള സ്കാനിംഗ് മെഷീനുകൾ വിതരണം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് അറിയിച