ആലപ്പുഴ: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ.ചന്തിരൂർ വെളുത്തുള്ളി ബണ്ടിൽ ആദർശി(24)നെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
ഗർഭിണിയായതിനെത്തുടർന്ന് ഗർഭം അലസിപ്പിക്കുന്നതിനായി ഇവർ ആശുപത്രിയിൽ എത്തി. സംശയം തോന്നിയ ഡോക്ടർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് അനേഷണം നടത്തിയത്. ഒരു വർഷമായി യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.
പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചേർത്തല ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നിർദേശപ്രകാരം സിഐ സുബ്രഹ്മണ്യൻ, എസ്ഐ അനീഷ് കെ.ദാസ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.