എസ്ആര്‍കെ അഭിനയിച്ച പാട്ടിന് സ്റ്റേജില്‍ തകര്‍പ്പന്‍ ഡാന്‍സുമായി ‘അബ്‌റാം’; മകന്റെ പ്രകടനം കണ്ട് കണ്ണു നിറഞ്ഞു പോയെന്ന് കിംഗ് ഖാന്‍; വീഡിയോ വൈറല്‍

തങ്ങളുടെ മക്കള്‍ തങ്ങളെ വെല്ലുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ ഏതൊരു മാതാപിതാക്കളും അഭിമാനിക്കും.ഇത്തവണ ഈ ഭാഗ്യം ലഭിച്ചത് കിംഗ് ഖാന്‍ ഷാരൂഖിനാണ്. ഷാരൂഖിന്റെ ഇളയ മകന്‍ അബ്‌റാമാണ് സ്കൂളിലെ വാര്‍ഷിക പരിപാടിയില്‍ അച്ഛനെ കടത്തിവെട്ടിയത്. ഷാരൂഖ്, അമ്മ ഗൗരി, മൂത്ത സഹോദരന്‍ ആര്യന്‍, സഹോദരി സുഹാന എന്നിങ്ങനെ എല്ലാവരും അബ്രാമിന്റെ പ്രകടനത്തിനു സാക്ഷ്യം വഹിച്ചു.

ഷാരൂഖിന്റെ ഹിറ്റ് ചിത്രം സ്വദേശിലെ ‘യേ താരാ വോ താരാ’ എന്ന ഹിറ്റ് ഗാനത്തിനാണ് നാലുവയസുകാരനായ അബ്‌റാം ചുവടുവച്ചത്. ഷാരൂഖാന്‍ ഒരു കൂട്ടം കുട്ടികളുമൊത്ത് നൃത്തം വയ്ക്കുന്നതാണ് ഈ ഗാനരംഗത്തിലുള്ളത്. ഇവിടെ ഷാരൂഖിന്റെ റോളാണ് അബ്‌റാം ഗംഭീരമാക്കിയത്. അബ്‌റാമിന്റെ സഹപാഠികളും മോശമാക്കിയില്ല. അബ്‌റാം ഇത്തരത്തില്‍ പെര്‍ഫോം ചെയ്യുന്നത് ഇതാദ്യമല്ല. എന്നാല്‍ ഇത്തവണത്തെ പ്രകടനം വീട്ടുകാരെപ്പോലും അമ്പരപ്പിച്ചു. ഷാരൂഖിനെയും കുടുംബത്തെയും കൂടാതെ മറ്റു പല പ്രമുഖരും സദസിലുണ്ടായിരുന്നു. അഭിഷേക് ബച്ചന്‍, ഐശ്വര്യാ റായ്, മകള്‍ അരാധ്യ, ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പെയ്‌സ്, ഹൃതിക് റോഷന്‍, മുന്‍ ഭാര്യ സൂസന്‍, എന്നിവരും കിംഗ് ഖാന്റെ മകന്റെ പ്രകടനത്തിനു സാക്ഷ്യം വഹിച്ചു.

@iamsrk 👑 #abishekbachchan #aishwaryaraibachchan #suhanakhan #abramkhan ❤❤

A post shared by ♡SHAH RUKH KHAN♡ (@shahrukhkhaanfp) on

Related posts