അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനങ്ങളിൽ ഭൂരിഭാഗവും സ്വന്തമാക്കി ഇന്ത്യക്കാർ. ബിഗ് 10 മില്ല്യണ്‍ വിജയികളായ 204 പേരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ഷാർജയിൽ താമസിക്കുന്ന പന്തളം കുടശനാട് സ്വദേശി ആർ. സഞ്ജയ്നാഥിനാണ് ബന്പർ സമ്മാനം. സഞ്ജയുടെ 211711 എന്ന നന്പരിലുള്ള ടിക്കറ്റിന് ഒരു കോടി ദിർഹം (18 കോടി രൂപ) സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനത്തും ഇന്ത്യക്കാരനാണ്. ബിനു ഗോപിനാഥൻ എന്നയാൾ എടുത്ത 058151 എന്ന നന്പരിലുള്ള ടിക്കറ്റിന് ഒരു ലക്ഷം ദിർഹമാണ് സമ്മാനത്തുക.
ആഷിക് പള്ളിശേരി (90000 ദിർഹം), അനസ് ജമാൽ (80000 ദിർഹം), സുഭാഷ് നായപ്പാക്കിൽ (50000 ദിർഹം), അബ്ദുൾ അസീസ് വലിയപറന്പത്ത് (30000 ദിർഹം) എന്നിവരാണ് ആദ്യ സമ്മാനങ്ങൾ സ്വന്തമാക്കിയ മറ്റ് ഇന്ത്യക്കാർ.