അ​ബു​ദാ​ബി​യി​ലെ ആ​ദ്യ ഹി​ന്ദു ക്ഷേ​ത്രം നരേന്ദ്രമോദി ഉ​ദ്ഘാ​ട​നം ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: അ​ബു​ദാ​ബി​യി​ലെ ആ​ദ്യ​ ഹി​ന്ദു ക്ഷേ​ത്രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഫെ​ബ്രു​വ​രി 14 ന് ​ഉ​ദ്ഘാട​നം​ചെ​യ്യും. യു​എ​ഇ​ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ അ​ബു മു​റൈ​ഖ​യി​ലാ​ണ് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക്ഷേ​ത്ര​മാ​ണ് അ​ബു​ദാ​ബി​യി​ലെ ബാ​പ്സ് ഹി​ന്ദു മ​ന്ദി​ർ. 5.4 ഹെ​ക്ട​ർ ഭൂ​മി​യി​ൽ 700 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക്ഷേ​ത്രം പ​ണി​യു​ന്ന​ത്. 5,000 പേ​രേ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ഹാ​ളും ഭ​ക്ഷ​ണ​ശാ​ല​യും ലൈ​ബ്ര​റി​യു​മു​ൾ​പ്പെ​ടെ ക്ഷേ​ത്ര​ത്തി​ൽ സ​ജീക​രി​ച്ചി​ട്ടു​ണ്ട്.

2015 ൽ ​മോ​ദി ആ​ദ്യ​മാ​യി സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ക്ഷേ​ത്ര​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ യുഎ​ഇ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​ത്. 2019 ഡി​സം​ബ​റി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment