രാജ്യാന്തര വിമാനത്താവളം പുതിയ ടെര്‍മിനൽ നവംബര്‍ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളില്‍ ഒന്നാണിത്.
പുതിയ ടെര്‍മിനല്‍ മണിക്കൂറില്‍ 11,000 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് .ആദ്യ ദിനം വിസ് എയര്‍ അടക്കം 15 എയര്‍ലൈനുകളായിരിക്കും ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്.
പ്രതിവര്‍ഷം 45 ദശലക്ഷം ആളുകള്‍ ഇത് വഴി യാത്ര ചെയ്യും. ചരക്ക് നീക്കം വേഗത്തില്‍ സാധ്യമാക്കുന്നതിനും ആവശ്യമായ നവീനക്രമീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ട്.
പുതിയ ടെർമിനൽ ആളുകൾക്ക് തുറന്നു കൊടുക്കുന്നതിനു മുന്നോടിയായി ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്നും ഈ മാസം 31ന് ഉദ്ഘാടന പറക്കല്‍ നടത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
നവംബര്‍ 10 മുതല്‍ ഇത്തിഹാദ് എയര്‍വെയ്സിന്റെ മുഴുവന്‍ സര്‍വീസുകളും പുതിയ ടെര്‍മിനലിലേക്ക് മാറ്റും. എയർലെെനുകൾ രണ്ടാഴ്ച കാലയളവിലായി മൂന്ന് ഘട്ടങ്ങളിലായി ടെര്‍മിനൽ എയർലെെനിലേക്ക് മാറും.