തൃശൂർ: ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. തൃശൂർ പാലിയേക്കരയിലാണ് സംഭവം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് സ്വകാര്യ ബസ് മാർഗതടസം സൃഷ്ടിച്ചത്. സംഭവത്തിൽ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരേ കേസെടുക്കാനും നിർദേശം നൽകിട്ടുണ്ട്.
ആംബുലൻസിന് സൈഡ് കൊടുത്തില്ല; സ്വകാര്യ ബസിന് 10,000 രൂപ പിഴയും ഡ്രൈവർക്കെതിരേ കേസും
