രാവിലെ ഓഫീസിലേക്ക് തിരക്കുപിടിച്ചു കാറിൽ പാഞ്ഞു പോവുകയായിരുന്നു അബുദാബിയിലെ ഒരു മലയാളി.
പെട്ടെന്നാണ് അയാൾ ആ കാഴ്ച കണ്ടത്. തന്റെ കാറിനു മുന്നിൽ റോഡിൽ നോട്ടുകൾ ചിതറിക്കിടക്കുന്നു..
അപ്പോഴേക്കും കാറ്റിൽ ആ നോട്ടുകൾ പറന്നു. സംഗതി ഒറിജിനൽ ആണോ വ്യാജനാണോ എന്നൊന്നും നോക്കാൻ മെനക്കെട്ടില്ല.
ഓഫീസിൽ എത്തണം എന്ന കാര്യം പോലും മറന്ന് അയാൾ കാറിൽ നിന്നും ചാടിയിറങ്ങി നോട്ടുകൾ പെറുക്കിയെടുത്തു തുടങ്ങി.
പിന്നാലെ എത്തിയ വണ്ടികളിൽ ഉള്ളവരും വണ്ടി ഒതുക്കി നോട്ട് പെറുക്കാൻ തുടങ്ങി.
അബുദാബിയിലെ പ്രധാന റോഡിലാണ് നോട്ടുകള്‍ ചിതറിക്കിടക്കുന്ന കാഴ്ച കണ്ട് കണ്ണുകള്‍ മഞ്ഞളിച്ച ഡ്രൈവര്‍മാരും യാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ വാരിക്കൂട്ടാന്‍ മത്സരിച്ചത്.
അബുദാബി ദിശയിലെ ലാസ്റ്റ് എക്സിറ്റിനു മുമ്പുള്ള മെയിന്‍ റോഡിലാണ് വാഹനത്തില്‍ നിന്ന് നോട്ടുകള്‍ പാറിപ്പറന്ന് റോഡില്‍ പതിച്ചത്.
അന്തരീക്ഷത്തില്‍ നോട്ടുകള്‍ പാറിപ്പറക്കുന്നതും റോഡില്‍ ചിതറിക്കിടക്കുന്നതും കണ്ട് ഡസന്‍ കണക്കിന് ഡ്രൈവര്‍മാരാണ് കാറുകളും മിനിബസുകളും വാനുകളും മറ്റും നിര്‍ത്തി ആയിരക്കണക്കിന് ദിര്‍ഹം ശേഖരിച്ചത്. ഇക്കൂട്ടത്തില്‍ സ്വദേശികളും വിദേശികളും സ്ത്രീകളുമുണ്ടായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
റോഡിലൂടെ സഞ്ചരിച്ച കാറില്‍ നിന്ന് പതിനഞ്ചു ലക്ഷം ദിര്‍ഹമാണ് പാറിപ്പറന്ന് റോഡില്‍ വീണതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഈ പണം ഏതു വകുപ്പിനു കീഴിലുള്ളതാണെന്ന് അറിവായിട്ടില്ല. ഏതായാലും നോട്ടുകൾ പെറുക്കിയെടുത്തവർ ഇപ്പോൾ അടിച്ചുപൊളിക്കുന്നുണ്ടാവും.