എബിവിപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസിന്‍റെ ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം: അഭിമന്യൂ വധക്കേസിലെ പ്രതികളെ പോലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ച് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെ പ്രവർത്തകർ പ്രകോപിതരായി.

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരിൽ ചിലർക്ക് നേരിയ പരിക്കേറ്റു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.

അഭിമന്യൂ കൊലക്കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകർക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണെന്നായിരുന്നു എബിവിപിയുടെ ആക്ഷേപം. കേസിലെ മുഖ്യപ്രതികളെ എത്രയും വേഗം പിടികൂടണമെന്നും എസ്ഡിപിഐ എന്ന ഭീകര സംഘടനയെ നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

Related posts