എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം; വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ച് ത​ക​ർ​ത്തു; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെന്ന് എ​ബി​വി​പി 

തി​രു​വ​ന​ന്ത​പു​രം: എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓ​ഫീ​സി​ന​ക​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. വ​ഞ്ചി​യൂ​ർ ധ​ർ​മ്മ​ദേ​ശം ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ​യാ​ണ് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ബി​വി​പി ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് എ​ബി​വി​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ആ​റ്റി​ങ്ങ​ലി​ൽ എ​ബി​വി​പി യൂ​ണി​റ്റ് ഭാ​ര​വാ​ഹി ശ്യാം ​മോ​ഹ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച് ശ്യാം ​മോ​ഹ​നെ​യും മാ​താ​വി​നെ​യും ഒ​രു സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പു​ല​ർ​ച്ചെ​യോ​ടെ എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​നീ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ മേ​ഖ​ല​യി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​കാം എ​ബി​വി​പി ഓ​ഫീ​സി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം. വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts