സ​മൂ​ഹ​ത്തി​ൽ അ​സ​ഹി​ഷ്ണു​ത നി​റ​യ്ക്കു​ന്ന​വ​രെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്ക​ണമെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

വ​ട​ക്കാ​ഞ്ചേ​രി: സ​മൂ​ഹ​ത്തി​ൽ നി​ന്ന് ജാ​തി വ്യ​വ​സ്ഥി​തി​യെ ഇ​ല്ലാ​താ​ക്കാ​ൻ ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ന്നും നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി എ .സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. ഇ​ത് മ​ഹ​ത്ത​ര​മാ​യ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് എ​തി​രാ​ണ്. സ​ഹി​ഷ്ണു​ത​യഅക്ക് പ​ക​രം അ​സ​ഹി​ഷ്ണു​ത നാ​ടാ​കെ നി​റ​ക്കാ​നാ​ണ് ചി​ല​രു​ടെ ശ്ര​മം.

ഇ​തി​നെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​നും, ഇ​ന്ത്യ ന​മ്മു​ടേ​താ​ണ് എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ പ്ര​ചാ​ര​ക​രാ​കാ​നും സാ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഥ​ക​ളി സം​ഗീ​ത​ഞ്ജ​നാ​യി​രു​ന്ന ക​ലാ​മ​ണ്ഡ​ലം ഹൈ​ദ​രാ​ലി​യു​ടെ സ്മ​ര​ണയ്​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച് സ്വ​നം സാം​സ്കാ​രി​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച ഹൈ​ദ​ര​ലി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.സ്വ​നം പ്ര​സി​ഡ​ണ്ട് വി ​കെ സൈ​ബു​ന്നീ​സ അ​ധ്യ​ക്ഷ​യാ​യി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി.

ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​ഭ​വ​ൻ ന​വാ​സ്, റ​ഷീ​ദ് പാ​റ​ക്ക​ൽ, കെ ​പി കേ​ശ​വ​ൻ ന​ന്പീ​ശ​ൻ, കി​ര​ണ്‍ ജി ​നാ​ഥ്, റെ​യ്ഹാ​ൻ ഹൈ​ദ​ർ, മോ​ഹ​ന​ൻ അ​വ​ണ​പ​റ​ന്പ് , കെ ​എ​ൻ മോ​ഹ​ൻ​ദാ​സ് പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു.​ഹൈ​ദ​രാ​ലി​ക്ക് സ്മ​ര​ണാ​ജ്ഞ​ലി​യാ​യി ക​ലാ​മ​ണ്ഡ​ലം ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ച്ച ക​ഥ​ക​ളി സം​ഗീ​താ​ർ​ച്ച​ന​യും ന​ട​ന്നു.

ലൈ​ഫ് മി​ഷന്‍റെ കീ​ഴി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി: മന്ത്രി

പ​ഴ​യ​ന്നൂ​ർ: ലൈ​ഫ് മി​ഷന്‍റെ കീ​ഴി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റി​യെ​ന്നും സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടു​ല​ക്ഷം വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും 26-ന​കം ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പു​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ.

പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് മി​ഷ​ൻ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും പ​ഴ​യ​ന്നൂ​ർ ദാ​റുൽ​സ​ലാം മ​ദ്ര​സ​ഹാ​ളി​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചേ​ല​ക്ക​ര മ​ണ്ഡ​ലം എം​എ​ൽ​എ യു.​ആ​ർ.​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ഫ് മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​ൻ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് ഐ​എ​എ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

Related posts