വടക്കാഞ്ചേരി: സ്വകാര്യ ബസിടിച്ച് പരിക്കേറ്റ വഴിയാത്രക്കാരന് മന്ത്രി എ.സി. മൊയ്തീൻ തുണയായി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.തൃശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയിലെ പരുത്തിപ്രയിലാണ് വഴിയാത്രക്കാരനായ വയോധികന് സ്വകാര്യ ബസി ടിച്ച് തലക്ക് പരിക്കേറ്റത്.
ചോരയിൽ കുളിച്ച് റോഡിൽ കിടന്നിരുന്ന വയോധികനെ കണ്ട മന്ത്രി എ.സി.മൊയ്തീൻ കാർ നിർത്തി റോഡിലിറങ്ങുകയും തന്റെ ഒൗദ്യോഗിക വാഹനത്തിൽ വയോധികനെ കയറ്റി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള യാത്രയിലായിരുന്ന മന്ത്രിയുടെ നിർദ്ദേശാനുസരണം ഗണ്മാൻ സുധീറും ഡ്രൈവർ അരുണും ആശുപത്രിയിൽ പോയി തിരിച്ചെത്തുംവരെ മന്ത്രി വഴിയോരത്ത് തന്നെയായിരുന്നു.