ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നു മുതൽ കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചു.
എസി റോഡ് ഉപയോഗിക്കുന്ന തദ്ദേശവാസികൾക്ക് അവരുടെ ചെറുവാഹനങ്ങളിൽ യാത്ര ചെയ്യാം.ചെറുപാലങ്ങൾ പൊളിച്ച് പണിയുന്ന സ്ഥലങ്ങളിൽ തദ്ദേശവാസികളുടെ ചെറിയവാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താൽക്കാലിക മാർഗമൊരുക്കും.
ജങ്കാർ ഉപയോഗിച്ച് എസി റോഡിലേയ്ക്കും മറ്റും പ്രവേശിക്കുന്ന യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗിക്കണം. നിയന്ത്രണവിധേയമായി കഐസ്ആർടിസി സർവീസ് നടത്തും.
പെരുന്ന- മുത്തൂർ ജംഗ്ഷൻ പൊടിയാടി- ചക്കുളത്തുകാവ്- മുട്ടാർ- കിടങ്ങറ റോഡ്, പെരുന്ന- ചങ്ങനാശേരി ജംഗ്ഷൻ- കുമരംകരി- കിടങ്ങറ റോഡ്, കിടങ്ങറ മുട്ടാർ ചക്കുളത്തുകാവ് തലവടി- മിത്രക്കരി- മാന്പുഴക്കരി റോഡ്, മാന്പുഴക്കരി- മിത്രക്കറി- ചങ്ങങ്കരി- തായങ്കരി- വേഴപ്ര റോഡ്, വേഴപ്ര- തായങ്കരി- ചന്പക്കുളം- മങ്കൊന്പ് റോഡ്, കിടങ്ങറ- വെളിയനാട്- പുളിങ്കുന്ന്- മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷൻ റോഡ്, മങ്കൊന്പ് – ചന്പക്കുളം-പൂപ്പള്ളി റോഡ്, പൂപ്പള്ളി- ചന്പക്കുളം-വൈശ്യംഭാഗം- എസ്എൻ കവല – കളർകോട് റോഡ് എന്നി റോഡുകൾ യാത്രക്കാർക്ക് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.