ചങ്ങനാശേരി: എസി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലങ്ങൾ പൊളിക്കുന്നതോടെ ബോട്ട് സർവീസുകൾ നടത്താൻ ജലഗതാഗതവകുപ്പ്.കളർകോഡ്, പൊങ്ങ, പാലങ്ങൾ നാളെ പൊളിക്കുന്നതോടെ കഐസ്ആർടിസി ബസുകൾ ആലപ്പുഴയിൽ നിന്ന് കളർകോഡ് വരെയും ചങ്ങനാശേരിയിൽ നിന്ന് പൊങ്ങവരെയും മാത്രമേ സർവീസ് നടത്തുകയുള്ളു.
തിങ്കളാഴ്ച മധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നു ചങ്ങനാശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസുകൾ നടത്തും.
രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കിൽ (15 മിനിറ്റ് സമയത്തേക്ക് പത്തുപേർക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശേരി കേന്ദ്രീകരിച്ച് വാട്ടർ ടാക്സി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: ചങ്ങനാശേരി – 9400050343(വാട്ടർ ടാക്സി), ആലപ്പുഴ – 9400050324, നെടുമിടി – 9400050382, പുളിങ്കുന്ന് – 9400050378.
കെഎസ്ആർടിസി
കുട്ടനാട് താലുക്കിന്റെ ഉൾപ്രദേശങ്ങളായ കാവാലം, പുളിങ്കുന്ന്, ചന്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്, എസ്എൻ കവല, കഞ്ഞിപ്പാടം, ചന്പക്കുളം, പൂപ്പള്ളി വഴി ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.
ആലപ്പുഴയിൽനിന്ന് ചങ്ങനാശേരിക്ക് പോകേണ്ടവർക്ക് അന്പലപ്പുഴ, എടത്വ, തിരുവല്ല വഴി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭ്യമായിരിക്കും. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ, തണ്ണീർമുക്കം, കുമaകം വഴി കോട്ടയം ബസുകൾ ലഭ്യമായിരിക്കും.
ബോട്ടുകളുടെ സമയം; ആലപ്പുഴ-ചങ്ങനാശേരി
6.40 ന് നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷൻ ബോട്ട്)
8.15ന് സി ബ്ലോക്ക് കാവാലം കിടങ്ങറ (കണക്ഷൻ ബോട്ട്)
1 ന് നെടുമുടി പുളിങ്കുന്ന് കിടങ്ങറ (കണക്ഷൻ ബോട്ട് )
1. 30 ന് വേണാട്ട്കാട് പുളിങ്കുന്ന് വരെ
4. 45 സി ബ്ലോക്ക് കാവാലം കിടങ്ങറ വഴി
5.30ന് വേണാട്ട് കാട് നെടുമുടി പുളിങ്കുന്ന് (കണക്ഷൻ ബോട്ട്)
നെടുമുടി- ചങ്ങനാശേരി
6.45 ന് പുളിങ്കുന്ന് കിടങ്ങറ വഴി
8.20 ന് പുളിങ്കുന്ന് കിടങ്ങറ വഴി
9.10 ന് പുളിങ്കുന്ന് വരെ
1.30 ന് പുളിങ്കുന്ന് വരെ
2.30 ന് പുളിങ്കുന്ന് കിടങ്ങറ വഴി
7.30 ന് പുളിങ്കുന്ന് കിടങ്ങറ വഴി
ചങ്ങനാശേരി-ആലപ്പുഴ
6 ന്കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ( കണക്ഷൻ ബോട്ട്)
8.45 ന്കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷൻ ബോട്ട്) 11.30ന് കിടങ്ങറ പുളിങ്കുന്ന് നെടുമുടി വരെ
12.30-കിടങ്ങറ വെളിയനാട് കാവാലം സി ബ്ലോക്ക് വഴി
4.45-കിടങ്ങറ രാമങ്കരി പുളിങ്കുന്ന് നെടുമുടി (കണക്ഷൻ ബോട്ട്).