മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിൽനിന്ന് അനധികൃമായി ചെളിയെടുക്കുന്നതായി ആക്ഷേപം.ജെസിബി ഉപയോഗിച്ചു വൻതോതിൽ ചെളിയെടുക്കുന്നത് റോഡിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നാണ് നാട്ടുകാരുടെ പരാതി.
പൂപ്പള്ളി മുതൽ പൊങ്ങ വരെയുള്ള പ്രദേശത്താണ് വൻതോതിൽ ചെളിയെടുക്കുന്നത്. എസി റോഡിന്റെ സംരക്ഷണ ഭിത്തിയോടു ചേർന്നുള്ള നിർദ്ദിഷ്ട എസി കനാലിൽ നിന്നുമാണ് ഇത്തരത്തിൽ ചെളിയെടുത്തുകൊണ്ടുപോകുന്നത്.
ജെസിബി ഉപയോഗിച്ചു ചെളിയെടുക്കുമ്പോൾ റോഡിന്റെ സംരക്ഷണഭിത്തിയുടെ കരിങ്കല്ലുകളും ഇളകിപ്പോകുന്നതായി ആക്ഷേപമുണ്ട്.
ഇവിടെ നിന്നെടുക്കുന്ന ചെളി ചാക്കുകളിലാക്കി കൊണ്ടുപോകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇക്കാര്യം പൊതുമരാമത്തു വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.