കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന അവസ്ഥയാണ് അക്കന്തോസിസ് നിഗ്രിക്കാൻസ്(Acanthosis nigricans). ഇതു സാധാരണയായി മധ്യവയസ്കരിലാണ് കണ്ടു തുടങ്ങുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്നു.
മടക്കുകളിൽ മാത്രമല്ല…
ഇരുണ്ട ചർമമുള്ളവരിൽ കൂടുതലായി കാണുന്നു. സാധാരണ കറുപ്പ് നിറത്തിൽ പ്രത്യക്ഷപ്പെട്ട് കാലക്രമേണ വെൽവെറ്റ് പോലെ കട്ടിയായിട്ടാണ് കാണുന്നത്. മടക്കുകളിൽ മാത്രമല്ല മുഖത്ത് നെറ്റിയിലും വശങ്ങളിലും മൂക്കിന്റെ ഇരുവശത്തും കൈമുട്ട്, വിരൽ മടക്കുകൾ, കാൽമുട്ട് എന്നിവിടങ്ങളിലും കാണാം.
അക്കന്തോസിസ് നിഗ്രിക്കാൻസ് പല കാരണങ്ങൾ മൂലവും പ്രത്യക്ഷപ്പെടാം:
പാരമ്പര്യം
അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ കുട്ടികളും വരാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജനിക്കുമ്പോൾ തന്നെയോ അല്ലെങ്കിൽ ചെറുപ്പത്തിലോ അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടുന്നു.
അമിതഭാരം
ഇതു കൂടുതലും മുതിർന്ന കുട്ടികളിലാണ് പ്രകടമാകുന്നത്.
* ആഹാരം നിയന്ത്രിക്കുന്നതും വ്യായാമം ചെയ്യുന്നതും ഭാരം കുറയ്ക്കുന്നതും അക്കന്തോസിസ് നിഗ്രിക്കാൻസ് കുറയ്ക്കാൻ സഹായകം.
മരുന്നുകളുടെ പാർശ്വഫലം
മരുന്നുകളുടെ പാർശ്വഫലമായി അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം. സ്റ്റിറോയ്ഡ്സ്, ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി, ഓറൽ കോൺട്രാസെപ്റ്റീവ് പിൽസ് എന്നിവ ഉപയോഗിക്കുന്നവരിൽ അക്കന്തോസിസ് നിഗ്രിക്കാൻസ് വരാം.
അസുഖങ്ങളുടെ ഭാഗമായി…
* ഹോർമോണിയൽ വ്യതിയാനം
(പ്രമേഹം- Diabetes mellitus)
* തൈറോയ്ഡ് സംബന്ധമായ
അസുഖങ്ങൾ
* ഓവറി സംബന്ധമായ അസുഖങ്ങൾ
(തുടരും)
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം