കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന അവസ്ഥയാണ് അക്കന്തോസിസ് നിഗ്രിക്കാൻസ്(Acanthosis nigricans). പല
അസുഖങ്ങളുടെ ഭാഗമായും ഈ രോഗം പ്രത്യക്ഷമാവാം.
ഓട്ടോ ഇമ്യൂൺ (Auto Immune) അസുഖങ്ങൾ
ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ശരീരത്തോട് മല്ലിടുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളാണ് ഓട്ടോ ഇമ്യൂൺ രോഗങ്ങൾ. SLE, ഷോഗ്രിൻസ് (Sjogrens), സിസ്റ്റമിക് സ്ക്ളീറോസിസ് (Systemic Sclerosis) എന്നിങ്ങനെയുള്ള രോഗങ്ങളോടു കൂടെയും ഈ രോഗം പ്രത്യക്ഷപ്പെടാം.
അർബുദം
അർബുദം (cancer) സംബന്ധിച്ചും അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം. ഓവറി, ഗർഭപാത്രം, ആമാശയം, കുടൽ, പ്രോസ്ട്രേറ്റ് കാൻസർ എന്നിവയോടൊപ്പം അക്കന്തോസിസ് നിഗ്രിക്കാൻസ് വരാം.
അർബുദ രോഗികളിൽ ഈ രോഗം വരുമ്പോൾ പെട്ടെന്നാണ് കറുപ്പ് നിറത്തിൽ നിന്ന് അരിമ്പാറ പോലുള്ള കട്ടിയിലേക്ക് മാറുന്നത്.
പല കാരണങ്ങളാൽ അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം എന്നതിനാൽ അതു കണ്ടുപിടിക്കപ്പെടുകയും ചികിത്സിക്കുകയും ചെയ്താൽ മാത്രമേ സുഖപ്പെടുത്താൻ കഴിയുകയുള്ളൂ.
രോഗങ്ങളുടെ കൂടെ അല്ലാതെ പ്രത്യക്ഷപ്പെടുന്ന അക്കന്തോസിസ് നിഗ്രിക്കാൻസ് കുറയ്ക്കാൻ ചില ഉപായങ്ങൾ:
1. മോയിസ്ചുറൈസിംഗ് ക്രീം – ( Moisturiszing cream) യൂറിയ, ലാക്ടിക് ആസിഡ് എന്നിവ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.
2. കെരാറ്റോലിറ്റിക് ഏജന്റുകൾ (Keratolytic agents): തൊലിയുടെ കട്ടി കുറയ്ക്കുന്നലേപനങ്ങൾ (റെറ്റിനോൾ, സാലിസിലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്)
3. കെമിക്കൽ പീലീംഗ് (Chemical peeling), ലേസർ റീസർഫേസിംഗ് (Laser Resurfacing) പോലുള്ള ചികിത്സകൾ.
എല്ലാ കറുപ്പും…
കഴുത്തിലും മടക്കുകളിലും ഉണ്ടാകുന്ന എല്ലാ നിറവും അക്കന്തോസിസ് നിഗ്രിക്കാൻസ് മൂലമാകണമെന്നില്ല. ഫംഗൽ ഇൻഫക്്ഷൻ, ബാക്ടീരിയൽ ഇൻഫക്്ഷൻ, ആഡിസൺസ് ഡിസീസ്, പോഷകക്കുറവ് (Fungal infection, Bacterial infection, Addison’s disease, Nutritional deficiency) എന്നിവ കാരണവും കറുപ്പ് നിറം പ്രത്യക്ഷപ്പെടാം. ഡോക്ടറുടെ സഹായത്തോടെ രോഗകാരണം നിർണയിച്ചു ചികിത്സ തേടുക.
വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം