അടിമാലി: ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്.
സംഭവത്തിൽ അടിമാലി സ്വദേശിനി ഷീബയെ (35) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിനെയാണ് ആക്രമിച്ചത്. ഇയാളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറി.
തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതേ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അടിമാലിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.