ഷാർജ: എസിസി അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു ജയം. യുഎഇ അണ്ടർ 19 ടീമിനെതിരേ ഇന്ത്യ 10 വിക്കറ്റ് ജയം സ്വന്തമാക്കി. 203 പന്ത് ബാക്കിനിൽക്കേയാണ് ഇന്ത്യയുടെ ജയം.
സ്കോർ: യുഎഇ 44 ഓവറിൽ 137. ഇന്ത്യ 16.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 143.യുഎഇയുടെ ടോപ് സ്കോറർ 35 റണ്‍സ് നേടിയ മുഹമ്മദ് റയാനായിരുന്നു.
ഇന്ത്യക്കുവേണ്ടി യുധാജിത് ഗുഹ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ ആയുഷ് മാത്രെയും (51 പന്തിൽ 67) വൈഭവ് സൂര്യവംശിയും (46 പന്തിൽ 76) തകർത്തടിച്ച് 10 വിക്കറ്റ് ജയം സ്വന്തമാക്കി.