ലണ്ടൻ: കൊറോണ വൈറസിന്റെ വകഭേദങ്ങളെ നേരിടാൻ ബൂസ്ററർ വാക്സിൻ പരീക്ഷണവുമായി അസ്ട്രസെനകയും ഓക്സ്ഫോർഡ് സർവകലാശാലയും.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെ കൂടുതൽ ഫലപ്രദമായ വാക്സിൻ ഉൽപാദിപ്പിക്കാനാണ് പരീക്ഷണം.
ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, പോളണ്ട് എന്നിവിടങ്ങളിലെ 2250 പേരിലാണ് പരീക്ഷണം നടക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും വാക്സിൻ സ്വീകരിക്കാത്തവരും പരീക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്.
പുതിയ വാക്സിൻ അസ്ട്രസെനക്കയുടെ നിലവിലെ വാക്സിന്റെ സമാന അടിസ്ഥാന ഘടനയുള്ളതാണ്. ബീറ്റ വകഭേദത്തെ നേരിടാനായി സ്പൈക്ക് പ്രോട്ടീനിൽ ജനിതക മാറ്റം വരുത്തിയാണ് പുതിയ ബൂസ്ററർ വാക്സിൻ വികസിപ്പിച്ചത്.
നിലവിൽ കൊറോണ വൈറസിനെതിരെ ഫലപ്രദമായ നിരവധി വാക്സിനുകൾ ലഭ്യമാണെങ്കിലും വൈറസിന്റെ ജനിതക വകഭേദങ്ങളെ പ്രതിരോധിക്കാൻ ഇതിനനുസൃത മാറ്റങ്ങളുള്ള വാക്സിനുകൾ ആവശ്യമായി വരും.
ഇതിനായാണ് ബൂസ്ററർ വാക്സിനുകൾ വികസിപ്പിക്കുന്നത്. ഇവ വൈറസ് വകഭേദത്തെ ചെറുക്കാൻ ഫലപ്രദമാണെന്ന് തെളിയുകയാണെങ്കിൽ, നേരത്തെ വാക്സിനെടുത്തവരും പുതിയ ബൂസ്ററർ ഡോസ് സ്വീകരിക്കേണ്ടിവരും
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ