കൊ​ച്ചി റേ​ഞ്ച് ഐജിയുടെ വാഹനം അപകടത്തിൽപ്പെട്ടു; എ​തി​രേ​ വ​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അപകടം ഉണ്ടായത്; ആർക്കും പരിക്കില്ല

accident-carകോ​ട്ട​യം: കൊ​ച്ചി റേ​ഞ്ച് ഐ​ജി പി. ​വി​ജ​യ​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം അ​പ​കട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ 7.30ഓ​ടെ കോ​ട്ട​യം അ​ടി​ച്ചി​റ​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.   എ​തി​രേ​ വ​ന്ന ഓ​ട്ടോ​യി​ൽ ഐ​ജി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.  ഐ​ജി പി.​വി​ജ​യ​ൻ സ​ഞ്ച​രി​ച്ച ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യ ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ ഇലക്ട്രിക്ക് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം ഭാ​ഗ​ത്തുനി​ന്ന് ഏ​റ്റു​മാ​നൂ​രിലേക്ക് പോ​വു​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. യാ​ത്രാ​മ​ധ്യേ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷാ തി​രി​ച്ച​പ്പോ​ൾ ഓ​ട്ടോ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഇ​ന്നോ​വ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.    അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ 850 എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ൻ​ഡോ​ർ ഒൗ​ട്ട്ഡോ​ർ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മു​ള്ള പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​റ​ണാ​കു​ള​ത്ത് നി​ന്നും കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്രാമ​ധ്യേ​യാ​ണ് ഐ.​ജി പി. ​വി​ജ​യ​ൻ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പി.​വി​ജ​യ​നെ മ​റ്റൊ​രു പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കോ​ട്ട​യ​ത്തെ​ത്തി​ച്ചു.

Related posts