പുനലൂർ: സ്ത്രീധനം നൽകാത്തതിനെതുടർന്ന് ഭർത്താവ് ഭാര്യയെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. പിറവന്തൂർ സ്വദേശിനിയായ ധന്യാകൃഷ്ണനാണ് ആക്രമണത്തിന് വിധേയയായത്. ഭർത്താവ് ബിനുകുമാർ ഒളിവിലാണ്. യുവതിയെ മരക്കഷണം കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ 6ന് ചെങ്ങന്നൂരുള്ള ഭർതൃഗൃഹത്തിലാണ് സംഭവം. യുവതിയെ ഇന്ന് പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീധനം നൽകാത്തതിനെതുടർന്ന് യുവതിയുടെ നേർക്ക് ആസിഡ് ആക്രമണം; പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭർത്താവ് ഒളിവിൽ
