ന്യൂഡൽഹി: മറ്റൊരു ആണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ യുവാവ് പെണ്‍സുഹൃത്തിന്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചു. ഡൽഹിയിലെ സംഗം വിഹാർ പ്രദേശത്താണ് സംഭവം. ഇരുപതുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ചശേഷം രവി കുമാർ പോലീസിൽ കീഴടങ്ങി. നേർപ്പിച്ച ആസിഡ് ഒഴിച്ചതായി ഇയാൾ പോലീസിനോടു സമ്മതിച്ചു.
ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന.