ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു മരണം. കാസർഗോഡ് പൈവെളിഗെ സ്വദേശികളായ ഹെറാള്‍ഡ് മണ്‍ഡ്രോ (50), ഭാര്യ പ്രസില്ല , മകന് രോഹിത്, ഹെറാള്‍ഡിന്റെ സഹോദരന് ഫതോറിന്‍ മണ്‍ഡ്രോ, മകള്‍ ഷാരോണ്‍ ഹെറാള്‍ഡിന്റെ ഇളയ സഹോദരന് ആല്വിന് മണ്‍ഡ്രോ ( 29), ഭാര്യ പ്രീമ ( 22) എന്നിവരാണ് മരിച്ചത്. രോഹന്, ജെസ്മ, സന്‍വി എന്നിവര്‍ക്കു പരുക്കേറ്റു. ഇതില്‍ ആല്‍വിന്റെയും പ്രീമയുടെയും വിവാഹം രണ്ടാം തിയതിയാണ് നടന്നത്. വിവാഹേശഷം കുടുംബാംഗങ്ങളുമായി കഴിഞ്ഞ നാലിന് മണ്ടെയ്ക്കാപ്പില്‍ നിന്നും വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു.
മൂന്നു പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. വേളാങ്കണ്ണിക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കല്യാണം കൂടാൻ പോയ ഇവർ വേളാങ്കണ്ണി പള്ളിയും സന്ദർശിച്ച് കേരള ത്തിലേക്ക് തിരിച്ചുവരുന്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കാർ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള താണ്.