റോഡിൽ കൂടി പോകുന്നതിനിടെ മറിഞ്ഞ കണ്ടെയ്നർ ലോറിയുടെ അടിയിൽ പോകാതെ സ്കൂട്ടർ യാത്രക്കാരി അത്ഭുതകരമായി രക്ഷപെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തായ്ലൻഡിലാണ് സംഭവം.
ഏകദേശം 40 അടി നീളമുള്ള കണ്ടെയ്നർ ലോറിയായിരുന്നു അപകടത്തിൽപ്പെട്ടത്. ഫ്ളൈ ഓവറിൽ കൂടി പോകുകയായിരുന്ന ലോറി വളവ് വീശിയപ്പോഴാണ് മറിഞ്ഞത്. ഈ സമയം ഒരു സ്കൂട്ടർ യാത്രക്കാരി ലോറിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവർ ലോറി മറിയുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം സംഭവിച്ചില്ല.
പുറകെ വന്ന കാറിലെ കാമറയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.