തിരുവനന്തപുരം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നേമം കരുമം സ്വദേശി ജയചന്ദ്രൻ (48) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ തിരുവല്ലത്തിന് സമീപം പൂങ്കുളത്തായിരുന്നു അപകടം.
ബന്ധുവീട്ടിൽ നിന്നും ഭാര്യയെയും കൂട്ടി ആക്ടീവ സ്കൂട്ടറിൽ പോകുകയായിരുന്ന ജയചന്ദ്രൻ ഓടിച്ചിരുന്ന സ്കൂട്ടറിനെ അതുവഴി അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ജയചന്ദ്രനെയും ഭാര്യയെയും നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജയചന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവല്ലം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും