വെഞ്ഞാറമൂട് :നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് നാലു പേർ മരിച്ചു.
വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), മതിര എൻ .ബി എച്ച്. എസ് മൻസിലിൽ നവാസ് പീരുമുഹമ്മദ് (സുൽഫി) (39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാൽ ( 45 ), തിരുവനന്തപുരം കവടിയാർ നന്ദൻകോട് മിന്നു ഭവനിൽ നജീബുദ്ദീൻ (35) എന്നിവരാണ് മരിച്ചത്.
വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 1.30 ന് കാരേറ്റ് മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. കിളിമാനൂർ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കലുങ്കിൽ ഇടിക്കുകയായിരുന്നു.
ഇ ടി യു ടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിനുളളിൽ അകപ്പെട്ടവരെ പുറത്തെടുത്തത്.
മൃതദേഹങ്ങൾ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.