പൊന്‍കുന്നം: പുനലൂര്‍–മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പിപി റോഡില്‍ കൂരാലി എലിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒമ്പതു പേര്‍ക്ക് പരിക്ക്. ഇവരില്‍ പേരുടെ നില ഗുരുതരം.
ഗുരുതരമായി പരിക്കേറ്റ സുരേഷ്(45), സന്തോഷ്(44) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ശിവറാം, സുരേഷിന്റെ മകന് ശബരീഷ്, ദിനേശ്, മഞ്ജുനാഥ്, ശിശില്സ്വാമി, ദീക്ഷിദ്, ഗീരീഷ് എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം. കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബികയില്‍ നിന്നു ശബരിമലയിലേക്ക് വരുകയായിരുന്ന ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും സിഗ്നല്‍ ലൈറ്റുകളും തകര്‍ത്ത് സ്വകാര്യവ്യക്തിയുടെ വീടിന്റെ മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്റെ മുന്നിലിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നു ഫയര്‍ഫോഴ്സും ആംബുലന്‍സും അപകടസ്ഥലത്ത് എത്തിയിരുന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് കരുതപ്പെടുന്നു.