കൊച്ചി: എറണാകുളം എളംകുളത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ദാരുണാന്ത്യം. കടവന്ത്ര കെ കോളനി നിവാസികളായ ചാത്തേടത്ത് വേണുവിന്റെ മകന് വിശാല്‍(25), പല്ലുമുറ്റം സുരേന്ദ്രന്റെ മകന് സുമേഷ്(24) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മെട്രോ തൂണിലിടിച്ചാണ് അപകടമുണ്ടായതെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാന്‍ പോകുംവഴിയായിരുന്നു അപകടം നടന്നത്.
സുമേഷാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അപകടംകണ്ട് ഓടിക്കൂടിയവര്‍ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിയന്ത്രണംവിട്ട ബൈക്ക് മെട്രോ തൂണിൽ ഇടിച്ചതാകാമെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. ഇരുവരുടെയും മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.