കോട്ടയം: അശ്രദ്ധമായി തുറന്ന പിക്അപ് വാനിന്റെ ഡോറിൽ തട്ടി മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുമാരനല്ലൂർ പൗർണ്ണമിയിൽ ഉണ്ണികൃഷ്ണനാ(55) ണു മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 3.30നു കുമാരനെല്ലൂർ ചവിട്ടുവരിയ്ക്കു സമീപം ഹരിതാ ഹോംസിനു മുന്നിലാണ് അപകടമുണ്ടായത്.
കോട്ടയത്തുനിന്നും കുമാരനല്ലൂരിലെ വീട്ടിലേക്കു സ്കൂട്ടറിൽ വരികയായിരുന്നു ഉണ്ണികൃഷ്ണൻ.
വഴിയരികിൽ പാർക്കു ചെയ്തിരുന്ന പിക്അപ് വാനിന്റെ ഡോർ തുറക്കുമ്പോൾ അതിൽ തട്ടി സ്കൂട്ടർ മറിയുകയായിരുന്നു.
തലയിലിടിച്ചു റോഡിൽ തെറിച്ചുവീണ ഉണ്ണികൃഷ്ണനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.