കൊല്ലം: മത്സ്യവില്‍പ്പനനടത്തിവന്ന സ്ത്രീ പിക്കപ്പ് വാനിടിച്ചുമരിച്ചു. ശക്തികുളങ്ങര മിനികപ്പിത്താന്‍ ജംഗ്ഷന് സമീപം നോയല്‍ഭവനത്തില്‍ ബ്രിജിറ്റ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ ശക്തികുളങ്ങര ഹാര്‍ബറിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ബ്രിജിറ്റയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍. ശക്തികുളങ്ങര പോലീസ് കേസെടുത്തു.
മത്സ്യവില്‍പ്പനയ്ക്കു പോയ സ്ത്രീ പിക്കപ്പ് വാനിടിച്ച് മരിച്ചു
