പെന്‍സില്‍വേനിയ: കാറില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഫേസ്ബുക്കില്‍ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തിയ യുവതികളായ ഡ്രൈവറും കൂട്ടുകാരിയും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വെന്തു മരിച്ചു. പെന്‍സില്‍വേനിയ ഇന്റര്‍സ്റ്റേറ്റ് 380 ഹൈവേയില്‍ ഡിസംബര്‍ ആറിനായിരുന്നു സംഭവം.
കുറഞ്ഞ വേഗതയില്‍ െ്രെഡവ് ചെയ്തിരുന്ന കാറിനു പുറകില്‍ സെമി ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം ഉയര്‍ന്ന് നിലം പതിക്കുകയും വലിയ പൊട്ടിത്തെറിയോടെ തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ ഇരുവരും തിരിച്ചറിയാനാവാത്ത വിധം കത്തി കരിഞ്ഞതായി സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ച മോറിസണ്‍ ടൂമി(19) കെഎഫ്സിയിലെ ജോലിക്കാരിയും ബ്രൂക്ക് ഹൂഗ്സ്(18) വെസ്റ്റ് സ്കര്ട്ടന് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയുമാണ്. യുവതികള്‍ ഓടിച്ചിരുന്ന കാറിന്റെ പിന് ലൈറ്റിന് എന്തോ തകരാറുണ്ടായിരുന്നതായും സ്പെയര്‍ ടയറാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്