നെയ്യാറ്റിന്‍കര: കരമന- കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരത്തിനും പാറശാലയ്ക്കും മധ്യേ വാഹ നാപകടങ്ങള്‍ വീണ്ടും പതിവാകുന്നു. ഇന്നലെ ആറാലുംമൂടിന് സമീപം കാറും ലോറിയും കൂട്ടിയിടി ച്ചതാണ് അപകട പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത്. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കാറും നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്കു വന്ന ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇരുവരെയും നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പാറശാലയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ജീവഹാനി സംഭവിച്ചു. അപകടങ്ങള്‍ നടക്കുന്നുവെങ്കിലും ഗുരുതരമായ പരിക്ക് ഏല്‍ക്കാത്തതും മരണം സംഭവിക്കാത്തതുമൊക്കെ യാത്രക്കാരുടെ ഭാഗ്യം കൊണ്ടാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പൊതുവേ വീതി കുറഞ്ഞ റോഡില്‍ ദിവസവും കടന്നുപോകുന്നത് നൂറു കണക്കിന് വാഹനങ്ങളാണ്. കരമന മുതല്‍ പ്രാവച്ചമ്പലം വരെ ദേശീയ പാതയുടെ വീതി വര്‍ധിപ്പിച്ചു. പക്ഷെ, തുടര്‍ന്നിങ്ങോട്ട് പാത വികസനം അത്ര കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.
വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടത്തിനുള്ള മുഖ്യകാ രണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ വേഗത നിയന്ത്രിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നടത്തുന്നില്ലെന്നതും ആക്ഷേപത്തില്‍പ്പെടുന്നു. പകല്‍ സമയങ്ങളില്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് വേട്ടകള്‍ മാത്രമാണ് ഊര്‍ജിതമെന്നും ആരോപണമുണ്ട്.