തൊടുപുഴ: അടിമാലി കൂന്പൻപാറയ്ക്കു സമീപം ഇടശേരി വളവിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് പിതാവിന്റെ സംസ്കാരത്തിനു പോവുകയായിരുന്ന മകൻ ഒ മരിച്ചു. കൊച്ചുമകന് പരികക്കേറ്റു. അപകടത്തിൽ ജീപ്പിൽ സഞ്ചരിച്ചിരുന്ന ചേലത്തുമാലിയിൽ ജോയി(52)യാണ് മരിച്ചത്. ഇയാളുടെ മകൻ ബേസിലിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ഏഴിനായിരുന്നു അപകടം. ജോയിയുടെ പിതാവ് ഇന്നലെ മരിച്ചു. പിതാവിന്റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ തോക്കുപാറയിൽനിന്ന് ജോയിയും മകനും അടിമാലിയിലേക്കു വരികയായിരുന്നു. നിയന്ത്രണംവിട്ട് ജീപ്പ് കൊക്കയിലേക്കു മറിയുകയായിരുന്നു. ജോയിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.