മുഹമ്മ. ദേശീയപാതയിൽ വളവനാട് ജംഗ്ഷന് സമീപം പിക്കപ്പുവാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പിക്കപ്പുവനിലുണ്ടായിരുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ശരത് (35), തിരുവനന്തപുരം വേട്ടമുക്ക് സ്വദേശികളായ രാജീവ് (27), അഖിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇ
വരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രളയദുരിതാശ്വാസ സഹായവുമായി വയനാട്ടിൽ പോയിട്ട് വരുകയായിരുന്ന പിക്കപ്പുവാൻ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.