ആലപ്പുഴ: അമിതവേഗതയിലെത്തിയ കാർ വിദ്യാർഥിനികളെയടക്കം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ ആറു പേർക്ക് പരിക്കേറ്റു. ആലപ്പുഴ പൂച്ചാക്കലിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല.
അമിതവേഗതയിലെത്തിയ കാർ വഴിയരുകിൽ ബൈക്കിലിരുന്ന അനീഷിനെയും മകൻ വേദവിനെയും ഇടിച്ചുതെറിപ്പിച്ചു. പിന്നീട് നിയന്ത്രണം തെറ്റിയ കാർ വഴിയിലൂടെ നടന്നുനീങ്ങുകയായിരുന്ന വിദ്യാർഥിനികളുടെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പ്ലസ് ടു വിദ്യാര്‍ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി എന്നിവരെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണു.
അതിനുശേഷം സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിനിയെയും ഇടിച്ചിട്ടു. തുടര്‍ന്ന് പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ ഓടിച്ച അസ്ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.