വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന​ യു​വാ​വിനെ നോക്കി നിന്നും ഫോട്ടോയെടുത്തും ജനക്കൂട്ടം; ഒടുവിൽ അപകടസ്ഥത്ത് എത്തിയ അഭിഭാഷകൻ യുവാവിന് രക്ഷകനായി

ചാ​രും​മൂ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് യു​വാ​വ് ര​ക്തം വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്ന​ത് പ​ത്തു മി​നി​റ്റി​ലേ​റെ. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ വ​ഴി​യാ​ത്ര​ക്കാ​ർ കാ​ഴ്ച​ക്കാ​രാ​യി മാ​റി.

ഒ​ടു​വി​ൽ അ​പ​ക​ട​സ്ഥ​ല​ത്തു കൂ​ടി കാ​റി​ൽ സ​ഞ്ച​രി​ച്ച അ​ഭി​ഭാ​ഷ​ക​ൻ യു​വാ​വി​ന് ര​ക്ഷ​ക​നാ​യി. പ​രി​ക്ക​റ്റ യു​വാ​വി​നെ സ്വ​ന്തം കാ​റി​ലേ​ക്ക് എ​ടു​ത്തു ക​യ​റ്റി അ​ഭി​ഭാ​ഷ​ക​ൻ നൂ​റ​നാ​ട് കെ​സി​എം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ പി​ന്നീ​ട് 108 ആം​ബു​ല​ൻ​സ് മാ​ർ​ഗം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ത്ത​നാ​പു​രം പു​ന്ന​ല പ്ര​ദീ​ഷ് ഭ​വ​ന​ത്തി​ൽ പ്ര​ദീ​ഷി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​ണ് മാ​വേ​ലി​ക്ക​ര ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ മു​ജീ​ബ് റ​ഹ്മാ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ചു​ന​ക്ക​ര ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പെ​ട്ട​ന്ന് ബ്രേ​ക്കി​ട്ട കാ​റി​നു പി​ന്നി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി യു​വാ​വി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗു​ര​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് ര​ക്തം വാ​ർ​ന്നു റോ​ഡി​ൽ കി​ട​ന്നി​ട്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​തെ ആ​ളു​ക​ൾ കാ​ഴ്ച​ക്കാ​രാ​യ​പ്പോ​ഴാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ര​ക്ഷ​ക​നാ​യ​ത്.

Related posts