ആലപ്പുഴ: തോട്ടപ്പള്ളിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തോട്ടപ്പള്ളി കൽപ്പകവാടിയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്.
കാര് യാത്രക്കാരായ കരുനാഗപ്പള്ളി സ്വദേശി ബാബു (48) മക്കളായ അഭിജിത്ത് (18), അമർജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.